എന്നെക്കുറിച്ച് അല്പം .......
അല്പം വായനയും സാഹിത്യവുമൊക്കെയായി നടന്നിരുന്ന സായാഹ്നങ്ങളില്‍ മനസ്സിലേക്ക് കടന്നുവന്ന ഒരു പെണ്‍കുട്ടി ....
ആദ്യത്തെ പ്രണയത്തിന്‍റെ മധുരം, അഞ്ചു വര്‍ഷത്തെ പ്രണയം പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ തട്ടി പകച്ചുനിന്നപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞു "നമുക്ക് പിരിയാം "
മറുപടിയൊന്നും പറയാതെ എന്‍റെ കണ്ണിലേക്കു നോക്കിനിന്ന പെണ്‍കുട്ടിയെ ഇന്നും ഞാനോര്‍ക്കുന്നു .
ആദ്യം അവളുടെ വിവാഹം .പിന്നെ എന്‍റെ .
സന്തോഷകരമായ കുടുംബജീവിതത്തിലും താമസം വിനാ ഞാന്‍ തിരിച്ചറിഞ്ഞു ....
നഷ്ടപ്പെട്ടത് എന്‍റെ ഹൃദയമായിരുന്നു .,എന്‍റെ അത്മാവായിരുന്നു ....
ആത്മാര്‍ഥമായ പ്രണയത്തിനു ഒരിക്കലും മരണമില്ല !
അവളുടെയും മനസ്സ് വിങ്ങുകയായിരുന്നു ...
അവിടെവച്ചു പ്രണയം ജീവിതത്തെയും അതിജീവിക്കുന്ന ഒന്നായി മാറി .
നിശബ്ദമായി ,ആരുമറിയാതെ ഒരു ആഗ്രഹങ്ങളുമില്ലാതെ ,ഒരുനോട്ടത്താല്‍ അല്ലെങ്കില്‍ ഒരു ഫോണ്‍ ബെല്ലിനാല്‍ ഞങ്ങള്‍ പരസ്പരം അറിഞ്ഞു .
ഞാന്‍ നിന്നെ ഓര്‍ക്കുന്നു .....ഞാന്‍ നിന്നെ സ്നേഹിക്കുന്നു ....ഒരുപക്ഷെ പണ്ടത്തെക്കാള്‍ അധികം .
പക്ഷെ ഞങ്ങള്‍ അറിയുന്നു ,ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ കുടുംബം .അതിനൊരു പോറല്‍ പോലും ഒരിക്കലും ഏല്‍ക്കുവാന്‍ പാടില്ല .
ത്യാഗമാണ് സ്നേഹം .മൂകമായ പ്രണയത്തില്‍ ഇടയ്ക് വീണുകിട്ടുന്ന സമയങ്ങളില്‍ കുടുംബത്തിന്‍റെ സന്തോഷങ്ങള്‍ ഞങ്ങള്‍ പങ്കുവയ്ക്കുന്നു.കൂടെ പ്രണയവും .
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു.?ഇന്നും എന്‍റെ പ്രണയിനിയുടെ നാമം മൊബൈല്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ തീക്ഷ്ണമായ പ്രണയത്തിന്‍റെ അനുഭൂതിയില്‍ ഹൃദയം തിളച്ചുമറിയുന്നു ....
രണ്ടു കുട്ടികളുടെ അമ്മയായി അവളും ഒരു മകന്‍റെ പിതാവായി ഞാനും ഇന്ന് വിദൂര ദേശങ്ങളില്‍ കഴിയുമ്പോളും പ്രണയത്തിന്‍റെ കാന്തിക പ്രഭാവം ഞങ്ങളെ പോതിഞ്ഞുനില്‍ക്കുന്നു.
ഒരിക്കലും മരിക്കാത്ത ശുദ്ധമായ പ്രണയത്തിന്‍റെ ഓളങ്ങളില്‍ ....പങ്കുവയ്ക്കലിന്റെ മാധുര്യം നുകര്‍ന്ന് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നു.
No comments:
Post a Comment